ശിവസേനയുടെ കിരാത നടപടികളെ വിമര്‍ശിച്ച് അവര്‍ക്ക് ശക്തമായ താക്കീതുമായി കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി

single-img
20 October 2015

arun_jaitley

എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേനയുടെ കിരാത നടപടികളെ വിമര്‍ശിച്ച് അവര്‍ക്ക് ശക്തമായ താക്കീതുമായി കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി രംഗത്ത്. വിധ്വംസക പ്രവര്‍ത്തനങ്ങള്‍ പരിഷ്‌കൃത സമൂഹത്തിനു നിരക്കുന്നതല്ലെന്നും ശിവസേനയുടെ നേതൃത്വത്തില്‍ നടക്കുന്ന അപരിഷ്‌കൃത പ്രതിഷേധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജയ്റ്റ്‌ലി പറഞ്ഞു.

മുംബൈയില്‍ ബിസിസിഐ ഓഫീസ് ആക്രമിച്ചതിനെയും ഡല്‍ഹിയില്‍ ജമ്മു കാശ്മീര്‍ സ്വതന്ത്ര എംഎല്‍എയ്ക്ക് നേരെ ഹിന്ദു സേന പ്രവര്‍ത്തകര്‍ കരി ഓയില്‍ ആക്രമണം നടത്തിയതിനെക്കുറിച്ചും പ്രതികരിക്കുകയായിരുന്നു ജെയ്റ്റ്‌ലി.

ഇന്ത്യന്‍ കാഴ്ചപ്പാടുകള്‍ക്കു നിരക്കുന്നതല്ല കരി ഓയില്‍ പ്രയോഗങ്ങളും വര്‍ഗീയ ആക്രമണങ്ങളും. തങ്ങളുടെ പ്രതിഷേധം അറിയിക്കാന്‍ ചിലര്‍ കുറച്ചു ദിവസങ്ങളായി അപരിഷ്‌കൃത രീതികള്‍ സ്വീകരിക്കുന്നു. ഇന്ത്യയുടെ പാരമ്പര്യം ഇതല്ല. ചിലര്‍ക്ക് ഇത്തരം കാര്യങ്ങളും മറ്റു ചിലര്‍ക്ക് മത ചേരിതിരിവും വേറെ ചിലര്‍ക്ക് കാശ്മീര്‍ വിഷയങ്ങളുമാണ് മുഖ്യമെന്നും ജയ്റ്റ്‌ലി സൂചിപ്പിച്ചു.