സംസ്ഥാനത്തെ ക്യാമ്പസുകളില്‍ വിദ്യാര്‍ഥികളുടെ വാഹനങ്ങള്‍ പ്രവേശിപ്പിക്കേണ്ടെന്ന് ഹൈക്കോടതി

single-img
20 October 2015

downloadസംസ്ഥാനത്തെ ക്യാമ്പസുകളില്‍ വിദ്യാര്‍ഥികളുടെ വാഹനങ്ങള്‍ പ്രവേശിപ്പിക്കേണ്ടെന്ന് ഹൈക്കോടതി. എല്ലാ കോളേജുകളിലും വിദ്യാര്‍ഥികളുടേത് അടക്കമുള്ള വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സംവിധാനമൊരുക്കണം. എല്ലാ കോളേജുകളിലും ഇത് കര്‍ശനമായി നടപ്പാക്കണം.സി.ഇ.ടിയിലെ സംഭവങ്ങളില്‍ പുറത്താക്കിയ വിദ്യാര്‍ഥികളെ തിരിച്ചെടുക്കണമെന്ന ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഈ കേസില്‍ ഇടപെടാനാകില്ലെന്നും വിദ്യാര്‍ഥികള്‍ക്ക് വേണമെങ്കില്‍ സര്‍വകലാശാലയെ സമീപിക്കാമെന്നും കോടതി അറിയിച്ചു . അധ്യാപകരുടെയും ജീവനക്കാരുടെയും വാഹനങ്ങള്‍ മാത്രമേ ക്യാമ്പസുകളില്‍ പ്രവേശിപ്പിക്കാന്‍ പാടുള്ളു. കലാലയങ്ങളില്‍ രാത്രി ഒന്‍പത് മണിക്ക് ശേഷം ആഘോഷങ്ങള്‍ വേണ്ടെന്നും കോടതി പറഞ്ഞു.