പാക് ഗായകന്‍ ഗുലാം അലി സന്നദ്ധനാണെങ്കില്‍ അദേ്ദഹത്തിന്റെ പരിപാടി കേരളത്തില്‍ ഡി.വൈ.എഫ്.ഐ നടത്തുമെന്ന് എം.ബി. രാജേഷ് എം.പി

single-img
20 October 2015

15-mb-rajesh

വര്‍ഗ്ഗീയ ശക്തികളുടെ എതിര്‍പ്പുമൂലം ഡെല്‍ഹിയിലെ പരിപാടി ഉപേക്ഷിക്കേണ്ടി വന്ന പാക് ഗായകന്‍ ഗുലാം അലി സന്നദ്ധനാണെങ്കില്‍ അദേ്ദഹത്തിന്റെ പരിപാടി കേരളത്തില്‍ ഡി.വൈ.എഫ്.ഐ നടത്തുമെന്ന് എം.ബി. രാജേഷ് എം.പി. ഫേസ്ബുക്കിലൂടെയാണ് ഗുലാം അലിക്ക് പിന്തുണയുമായി എം.പി എത്തിയത്.

ഇന്ത്യയില്‍ വളര്‍ന്നുവരുന്ന സാംസ്‌ക്കാരിക അസഹിഷ്ണുതക്കെതിരെ കലാകാരന്മാരുമായും സാംസ്‌ക്കാരിക പ്രവര്‍ത്തകരുമായും മതനിരപേക്ഷ ശക്തികളുമായും യോജിച്ച് ഡി.വൈ.എഫ്.ഐ രാജ്യവ്യാപകമായി പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഗുലാം അലിക്ക് മുംബൈയില്‍ പാടാന്‍ കഴിയാതെ പോയത് നിര്‍ഭാഗ്യകരമെന്ന് പറഞ്ഞ പ്രധാനമന്ത്രി മോദിയുടെ മൂക്കിനു ചുവടെ ദല്‍ഹിയിലെ പരിപാടിയും അദ്ദേഹത്തിന് ഉപേക്ഷിക്കേണ്ടി വന്നിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.