സരിതാ നായരെ മാതാവിന്റെ രൂപത്തിലേക്ക് മാറ്റി ഡിവൈഎഫ്ഐ നേതാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

single-img
20 October 2015

1445332044_1445332044_saritha

കണ്ണൂർ: സോളാർ കേസിലെ വിവാദസ്ത്രീ സരിതാ നായരെ മാതാവായി ചിത്രീകരിച്ച് കണ്ണൂരിലെ ഡിവൈഎഫ്ഐ നേതാവ്അപ്ലോഡ് ചെയ്ത ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദത്തിൽ. പേരാവൂർ മുരിങ്ങോടി ബ്രാഞ്ച് സെക്രട്ടറി അരുൺ പേരാവൂറാണ് ചിത്രംഫെയ്സ്ബുക്കിലിട്ടത്. വിവാദമായതിനെ തുടർന്ന് പോസ്റ്റ് പിന്നീട് പിൻവലിച്ചു.

മാതാവിന്റെ ചിത്രത്തിന്റെ തലഭാഗം മാറ്റി പകരം സരിതയുടെ ചിത്രം വരച്ചിരിക്കുന്ന പോസ്റ്ററിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സരിതയ്ക്കുമുന്നിൽ വണങ്ങി നിൽക്കുന്നതായും ഉൾപ്പെടുത്തിയിട്ടുണ്ട്.

“അടിയങ്ങൾ വിചാരിച്ചതിലും കൂടുതൽ സീറ്റ് തന്ന് അനുഗ്രഹിക്കണമേ എന്റെ സരിത മാതാവേ” എന്ന് മുഖ്യമന്ത്രി പ്രാർഥിക്കുന്നരീതിയിലാണ് പോസ്റ്റർ. വ്യാപകമായ രീതിയിൽ പോസ്റ്ററിനെ എതിർത്ത് പ്രതിഷേധം ഉയർന്നിരുന്നു.

കുറച്ചു നാളുകൾക്ക് മുൻപാണ് ഡിവൈഎഫ്ഐയുടെ ശ്രീനാരായണ ഗുരുവിനെ കുരിശിൽ തറച്ചുള്ള ചിത്രം വിവാദമായത്.