കേന്ദ്രസാഹിത്യ അക്കാദമിയുടെ നിലപാടില്‍ പ്രതിഷേധിച്ച് എഴുത്തുകാര്‍ സമരങ്ങളുമായി തെരുവിലിറങ്ങുന്നു

single-img
20 October 2015

ks-bhagwan-mm-kalburgiന്യൂഡല്‍ഹി: കേന്ദ്രസാഹിത്യ അക്കാദമി കല്‍ബുര്‍ഗിയടക്കമുള്ളവരുടെ കൊലപാതകത്തെ അപലപിക്കാത്തതില്‍ പ്രതിഷേധിച്ച് എഴുത്തുകാര്‍ സമരങ്ങളുമായി തെരുവിലിറങ്ങുന്നു. എഴുത്തുകാര്‍ പുരസ്‌കാരം തിരിച്ചേല്‍പ്പിക്കുന്നത് വരെയെത്തിയ സാഹചര്യത്തില്‍ വെള്ളിയാഴ്ച  കേന്ദ്ര സാഹിത്യഅക്കാദമി അടിയന്തരയോഗം വിളിച്ചുചേര്‍ത്തിട്ടുള്ള ഈ പ്രതിഷേധം പ്രകടമാവും.

ജന്‍വാദി ലേഖക് സംഘ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ അന്നേദിവസം അക്കാദമിക്ക് മുന്നില്‍ വായ മൂടിക്കെട്ടി പ്രതിഷേധിക്കും. പ്രക്ഷോഭങ്ങള്‍ ഏതുതരത്തില്‍ വേണമെന്ന് തീരുമാനിക്കാന്‍ ഉറുദു, ഹിന്ദി ഭാഷകളിലെ എഴുത്തുകാര്‍ ചൊവ്വാഴ്ച പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. അക്കാദമിപോലുള്ള സ്ഥാപനങ്ങള്‍ കേന്ദ്രസര്‍ക്കാറിന് കീഴടങ്ങുന്നതിനെ ലക്ഷ്യമിട്ടാണ് എഴുത്തുകാരുടെ പ്രക്ഷോഭം.