ഗോവധനിരോധന നിയമം വേണമെന്ന അഭിപ്രായമില്ല;പശു ഇറച്ചി കഴിക്കണോ വേണ്ടയോ എന്നത് വ്യക്തിപരമായ കാര്യമാണെന്ന് വി.മുരളീധരന്‍

single-img
19 October 2015

v-muraleedharanതിരുവനന്തപുരം: ഗോവധനിരോധന നിയമം വേണമെന്ന അഭിപ്രായം തനിക്കില്ലെന്ന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വി.മുരളീധരന്‍. പശു ഇറച്ചി കഴിക്കണോ വേണ്ടയോ എന്നത് വ്യക്തിപരമായ കാര്യമാണ്. ആരുടെയും പാത്രത്തില്‍ കൈയിട്ട് അത് എടുത്തുമാറ്റാന്‍ ശ്രമിക്കുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു.

പി.പി മുകുന്ദനെനെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരാന്‍ ഉദ്ദേശമില്ല. മുകുന്ദന്‍ ഇപ്പോള്‍ പഞ്ചായത്ത് കമ്മിറ്റിയില്‍ പോലും അംഗമല്ലെന്നും മരളീധരന്‍ വ്യക്തമാക്കി. സുരേഷ്‌ഗോപി എന്‍എഫ്ഡിസി ചെയര്‍മാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.