ചെറിയാന്‍ ഫിലിപ്പിന്റെ പ്രസ്താവന നിര്‍ഭാഗ്യകരം; വിവാദപരാമര്‍ശം നടത്തിയ ചെറിയാന്‍ ഫിലിപ്പ് മാപ്പ് പറയണം- ഉമ്മന്‍ ചാണ്ടി

single-img
19 October 2015

ummanchandi1കാസര്‍കോഡ്:  ചെറിയാന്‍ ഫിലിപ്പിന്റെ പ്രസ്താവന വേദനാജനകവും നിര്‍ഭാഗ്യകരവുമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിവാദപരാമര്‍ശം നടത്തിയ ചെറിയാന്‍ ഫിലിപ്പ് മാപ്പ് പറയണമെന്ന് അദ്ദേഹം പറഞ്ഞു. ചെറിയാന്‍ ഫിലിപ്പിന്റെ പ്രസ്താവന ന്യായീകരിച്ച കോടിയേരിയുടെ നടപടി ശരിയായില്ലെന്നും ഉമ്മന്‍ ചാണ്ടി  പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ വിമതരായി നില്‍ക്കുന്നവര്‍ക്ക് ഒരവസരം കൂടി നല്‍കുമെന്നും ഇനിയും പിന്‍മാറിയില്ലെങ്കില്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ  ദിവസം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയണ് ചെറിയാന്‍ ഫിലിപ് വിവാദപ്രസ്താവ നടത്തിയത്. യൂത്ത് കോണ്‍ഗ്രസിന്റെ ഉടുപ്പഴിക്കല്‍ സമരം മാതൃകാപരമാണെന്നും ഈ രീതി രഹസ്യമായി നടത്തിയ വനിതകള്‍ക്കെല്ലാം കോണ്‍ഗ്രസില്‍ സീറ്റ് ലഭിച്ചിട്ടുണ്ടെന്നുമായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റ്. വിവാദമായതോടെ സ്ത്രീകളെ ഇരയാക്കുന്ന പുരുഷന്‍മാരെയാണ് താന്‍ ഉദ്ദേശിച്ചതെന്ന വിശദീകരണവുമായി ചെറിയാന്‍ ഫിലിപ്പ് രംഗത്തെത്തിയിരുന്നു.