യൂത്ത് കോണ്‍ഗ്രസിന്റെ ഉടുപ്പഴിക്കല്‍ സമരത്തെ പരാമര്‍ശിച്ച് സ്ത്രീകളെ അപമാനിച്ച് ചെറിയാന്‍ ഫിലിപ്പ്

single-img
18 October 2015

cherian-philip

യൂത്ത് കോണ്‍ഗ്രസിന്റെ ഉടുപ്പഴിക്കല്‍ സമരത്തെ പരാമര്‍ശിച്ച് സ്ത്രീകളെ അപമാനിച്ച് ചെറിയാന്‍ ഫിലിപ്പ്. ഫേസ്ബുക്കിലൂടെയാണ് വനിതകള്‍ക്ക് കോണ്‍ഗ്രസില്‍ സീറ്റ് കിട്ടിയതിനെക്കുറിച്ചാണ് ദുഃസ്സൂചനയുള്ള പരാമര്‍ശം.

യൂത്ത് കോണ്‍ഗ്രസുകാരുടെ ഉടുപ്പഴിക്കല്‍ സമരം മാതൃകപരമായ ഒരു സമര മാര്‍ഗമാണെന്നും, ഈ സമരം രഹസ്യമായി നടത്തിയ വനിതകള്‍ക്ക് പണ്ട് സീറ്റു കിട്ടിയിട്ടുണ്ടെന്നുമാണ് ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്ത്രീകളെ മൊത്തം അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.