എന്ന് നിന്റെ മൊയ്തീനില്‍ സമയ ദൈര്‍ഘ്യം കാരണം ഒഴിവാക്കിയ രംഗം യൂട്യൂബില്‍ റിലീസ് ചെയ്തു

single-img
17 October 2015

Moitheenസൂപ്പര്‍ഹിറ്റായി മാറിയ എന്നു നിന്റെ മൊയ്തീന്‍ സിനിമയില്‍ കാണാത്ത രംഗം യൂട്യൂബില്‍ റിലീസ് ചെയ്തു. സിനിമയില്‍ സമയ ദൈര്‍ഘ്യം മൂലം ഉള്‍പ്പെടുത്താതെ പോയ ഭാഗങ്ങളാണ് യുട്യൂബില്‍ എത്തിയിരിക്കുന്നത്.

സിനിമ 2 മണിക്കൂര്‍ 47 മിനിറ്റായി വെട്ടിച്ചചുരുക്കിയപ്പോള്‍ ഒഴിവാക്കിയ ഭാഗങ്ങളാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. മൊയ്തീന്‍ ഉള്‍പ്പെടുന്ന ഫുട്‌ബോള്‍ മത്സരത്തിന്റെ ഒരു രംഗമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. താമസിയാതെ സിനിമയില്‍ എഡിറ്റ് ചെയ്ത് ഒഴിവാക്കിയ ഭാഗങ്ങളും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുമെന്നറിയിച്ചു.