രജനിയുടെ വില്ലനായി അർനോൾഡ് എത്തുന്നു

single-img
17 October 2015

terminator-genesis

ചെന്നൈ: എന്തിരനെ നേരിടാന്‍ ഷ്വാസ്‌നെഗർ വരുന്നു. സ്‌റ്റൈല്‍മന്നൻ രജനീകാന്തിന്റെ വില്ലനാകാൻ ലോകത്തെ ഏറ്റവും വലിയആക്ഷൻ ഹീറോ അർനോൾഡ് ഷ്വാസ്‌നെഗർ എത്തുന്നു. ശങ്കർ സംവിധാനം ചെയ്ത എന്തിരന്റെ രണ്ടാം ഭാഗമായ എന്തിരൻ 2 ലാണ്അർണോൾഡ് രജനിയുടെ വില്ലനാകുന്നത്.

ഷങ്കറിന്റെ വിക്രം നായകനായ ഐയുടെ ഓഡിയോ റിലീസിനെത്തിയിരുന്ന അർനോൾഡ് തമിഴ് സിനിമയിൽ അഭിനയിക്കാനുള്ളതാത്പര്യം അറിയിച്ചിരുന്നു. തുടർന്ന് ശങ്കറുമായി നിരവധി ഇന്ത്യൻ ചിത്രങ്ങളെക്കുറിച്ച് ചർച്ചചെയ്തു. യന്തിരൻ 2 ന്റെ കഥകേട്ട്അർനോൾഡ് ചിത്രത്തിൽ അഭിനയിക്കാനുള്ള സമ്മതം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ഷങ്കർ അറിയിച്ചു. ലൈക്ക ഇന്റർനാഷണലാണ് യന്തിരൻ 2നിർമ്മിക്കുന്നത്.

25 ദിവസത്തത്തെ ഷൂട്ടിങ്ങിനായി അർനോൾഡ് ഷ്വാസ്‌നെഗർ ജനവരി ആദ്യം ഇന്ത്യയിലെത്തും. രജനി- അർനോൾഡ് സിനിമയിൽബോളിവുഡ് താരങ്ങളായ ആമിർ ഖാനേയും ദീപിക പദുക്കോണിനേയും ചിത്രത്തിൽ അണിനിരത്താനുള്ള പരിശ്രമത്തിലാണ്അണിയറപ്രവർത്തകർ. ഐയിലെ നായിക എമി ജാക്‌സണായിരിക്കും എന്തിരൻ 2ലെ മൂന്നു നായികമാരിൽ ഒരാളെന്ന കാര്യംഉറപ്പായിട്ടുണ്ട്.

കൂടൗതൽ ദൃഷ്യവിസമയമൊരുക്കിയാണ് എന്തിരൻ 2 എത്തുന്നത്. യന്തിരന്റെയും ടെർമിനേറ്ററുടേയും  ആക്ഷൻ രംഗങ്ങളൊക്കെ3Dയിലായിരിക്കും ചിത്രീകരിക്കുക.