ശബരിമല തീര്‍ഥാടകര്‍ വസ്ത്രം പമ്പയില്‍ ഉപേക്ഷിച്ച് നദി മലിനമാക്കിയാല്‍ കുറഞ്ഞത് ഒന്നര വര്‍ഷം തടവ് ശിക്ഷ നല്‍കണമെന്ന് ഹൈക്കോടതി

single-img
17 October 2015

Pampa_garbage_jpg_1286041f

ശബരിമല തീര്‍ഥാടകര്‍ വസ്ത്രം പമ്പയില്‍ ഉപേക്ഷിച്ച് നദി മലിനമാക്കിയാല്‍ കുറഞ്ഞത് ഒന്നര വര്‍ഷം തടവ് ശിക്ഷ നല്‍കണമെന്ന് ഹൈക്കോടതി. മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ടതെന്നും നദികളും ജലാശയങ്ങളും ഉള്‍പ്പെടെ പരിസ്ഥിതി മലിനമാക്കാതെ സംരക്ഷിക്കാന്‍ സര്‍ക്കാറും ജനങ്ങളും ഒരുപോലെ ബാധ്യസ്ഥരാണെന്നും കോടതി പറഞ്ഞു.

തീര്‍ഥാടനത്തിന് ഉപയോഗിച്ച വസ്ത്രം പമ്പയില്‍ ഉപേക്ഷിക്കണമെന്ന് ആചാരമില്ലെങ്കിലും പലരും അങ്ങനെ ചെയ്യുന്നുണ്ടെന്ന് ളകോടതി സൂചിപ്പിച്ചു. അവ മലിനമാക്കുന്നവരെ ജലനിയമത്തിലെ 24ാം വകുപ്പിന്റെ ലംഘനത്തിന് ശിക്ഷിക്കാവുന്നതാണ്. 43ാം വകുപ്പ് പ്രകാരം ഒന്നര വര്‍ഷം മുതല്‍ ആറ് വര്‍ഷം വരെ തടവും പിഴയും ഈ കുറ്റകൃത്യത്തിന് ശിക്ഷയായി നല്‍കാനാകുമെന്നും കോടതി പറഞ്ഞു.

സംഘത്തിന്റെ തലവനായ ഗുരുസ്വാമിയുടെ ഉപദേശപ്രകാരമാവാം അയ്യപ്പഭക്തര്‍ ദര്‍ശനത്തിനു ശേഷം വസ്ത്രം നദിയില്‍ ഉപേക്ഷിക്കുന്നതെങ്കില്‍ ഗുരുസ്വാമിേയയും പ്രേരണാക്കുറ്റം ചുമത്തി സമാനരീതിയില്‍ ശിക്ഷിക്കാമെന്നും കോടതി പറഞ്ഞു. രാജ്യത്തിന്റെ സമ്പത്തായ വനത്തിലും പുഴയിലും ആര്‍ക്കും അവരുടെ ഇഷ്ടാനുസരണം പെരുമാറാന്‍ അധികാരമില്ലെന്നും
പമ്പ മലിനമാകുന്നത് തടയാന്‍ മലീനീകരണ നിയന്ത്രണ ബോര്‍ഡാണ് കര്‍ശന നടപടിയെടുക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.