15000 വർഷം പഴക്കമുള്ള മാമോത്ത് ഫോസിൽ കണ്ടെത്തി

single-img
17 October 2015

Woolly mammoth model

മിഷിഗൻ,യു.എസ്.എ: അമേരിക്കയിലെ മിഷിഗനിൽ 15000 വർഷം പഴക്കമുള്ള മാമോത്തിന്റെ ഫോസിൽ കണ്ടെത്തി. വീട്ടുവളപ്പിലെ കൃഷിയിടത്ത് ജയിംസ് ബ്രിസ്സിൽ എന്ന കർഷകൻ മണ്ണ് കുഴിക്കുമ്പോഴാണ് അസ്തികൾ കണ്ടത്.

എല്ലുകൾ കണ്ടയുടൻ പരിഭ്രാന്തിയിലായ ബ്രിസ്സിൽ പോലീസിൽ വിവരമറിച്ചു. എന്നാൽ പോലീസ് എത്തി പരിശോധിച്ചപ്പോൾ ഇത് മനുഷന്റേതല്ലെന്ന് മനസ്സിലായി. ത്തുടർന്ന് മിഷിഗൻ യൂണിവേർസിറ്റിയിലെ പാലിയന്റോളജിസ്റ്റ്(ഫോസിലുകളെ കുറിച്ച് പഠിക്കുന്നശാസ്ത്രജ്ഞൻ) ഡാനിയൽ ഫിഷറും സംഘവും സ്ഥലത്തെത്തി പരിശോധിക്കുകയായിരുന്നു. ഫിഷറിന്റെയും സംഘത്തിന്റേയും പരിശോധനയിലാണ് അസ്തികൾ മാമോത്തിന്റെയാണെന്ന് മനസ്സിലായത്.

11000 മുതൽ 15000 വർഷം വരെ പഴക്കമുള്ള അസ്തികളാണെന്നാണ് ഫിഷറിന്റെ നിഗമനം. മാമോത്തിന്റെ ശരീരത്തിലുള്ള 20 ശതമാനം അസ്തികൾ മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന മാമോത്തുകൾ മാംസത്തിനായും വസ്ത്രത്തിനായും മറ്റും പ്രാജീന മനുഷ്യരാൽ വേട്ടയാടപ്പെട്ടിരുന്നു. അങ്ങനെ വേട്ടയാടപ്പെട്ട മാമോത്തുകളുടെ ആവശ്യമുള്ള ശരീരഭാഗങ്ങൾ എടുത്തതിന് ശേഷം ബാക്കി മണ്ണിൽ സൂക്ഷിക്കുമായിരുന്നു. അത്തരത്തിൽ സൂക്ഷിച്ചിരുന്ന ഭാഗങ്ങളാവാം ഇവ, ഫിഷർ വ്യക്തമാക്കി.

ആനയുമായി വളരെയധികം സാമ്യമുള്ള ജീവികളാണ് മാമോത്ത്. ഇവയ്ക്ക് നൂറ്റാണ്ടുകൾക്ക് മുന്നെതന്നെ വംശനാശം സംഭവിച്ചിരുന്നു. ഇപ്പോൾ അമേരിക്ക സ്ഥിതിചെയ്യുന്ന പ്രദേശത്താണ് മാമോത്തുകൾ കൂടുതലായി വസിച്ചിരുന്നത് എന്ന് പഠനങ്ങൾ പറയുന്നു. പൂർവിക മനുഷ്യർ വേട്ടയാടിയതാണ് ഇവയുടെ നാശത്തിന് കാരണം എന്നാണ് ശാസ്ത്രലോകത്തിന്റെ നിലവിലുള്ള നിഗമനം. ഈ കണ്ടെത്തലോടെ മാമോത്തുകളെ കുറിച്ച് കൂടുതൽ ആഴത്തിൽ അറിയാൻ സാധിക്കുമെന്നാണ് ഷിഗൻ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ വിശ്വസിക്കുന്നത്.