പാലക്കാടില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

single-img
17 October 2015

police-line-do-not-cross-tape-at-crime-scene-1-2000x1349പാലക്കാട്: പാലക്കാടില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുതുശ്ശേരി പഞ്ചായത്തിലെ എട്ടാം വാര്‍ഡ് സ്ഥാനാര്‍ത്ഥി ഷണ്‍മുഖന്‍ ചെട്ടിയാരെയാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വാളയാര്‍ ചെക്ക്‌പോസ്റ്റിന് സമീപത്തുള്ള ചന്ദ്രാപുരത്തെ റെയില്‍വേ ട്രാക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ഷണ്‍മുഖന്‍ ചെട്ടിയാരുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്കി. ഈ വാര്‍ഡിലെ തിരഞ്ഞെടുപ്പ് മാറ്റി വെയ്ക്കുന്നതിന് ജില്ലാ കളക്ടര്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്കി.