ആപ്പിളും പേറ്റന്റ് നിയമത്തില്‍ കുരുങ്ങി; ഇന്ത്യന്‍ വംശജരുടെ മൈക്രോ പ്രോസസര്‍ ആപ്പിള്‍ ഉപയോഗിച്ചെന്നാണ് കണ്ടെത്തല്‍

single-img
16 October 2015

Apple_gray_logoആപ്പിള്‍ പേറ്റന്റ് നിയമം ലംഘിച്ചതായി  മാഡിസണ്ണിലെ ഫെഡറല്‍ കോടതി കണ്ടെത്തി. വിസ്‌കോന്‍സില്‍ അലുംമിനി റിസര്‍ച് ഫൗണ്ടേഷന്റെ പ്രത്യേകതരം മൈക്രോ പ്രോസസര്‍ ആപ്പിള്‍ ഉപയോഗിച്ചുവെന്നാണ്  ആരോപണം. ഇന്ത്യന്‍ വംശജരായ രണ്ട് എന്‍ജിനീയര്‍മാര്‍ അടങ്ങുന്ന സംഘമാണ് കഴിഞ്ഞ വര്‍ഷം കേസ് ഫയല്‍ ചെയ്തത്.

1998ല്‍ ഇതിന് പേറ്റന്റ് നേടിയതാണ്. 86.20 കോടി ഡോളറിന്റെ നഷ്ടപരിഹാരമാണ് ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ അന്തിമ തീരുമാനം കോടതി എടുത്തിട്ടില്ലെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോടതിവിധി ആപ്പിളിന് എതിരായാല്‍ ഏകദേശം 5504 കോടി രൂപയുടെ നഷ്ടം സംഭവിക്കും.