കാശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു

single-img
15 October 2015

290922-army-attack

സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ജമ്മു കാശ്മീരിലെ ദോഡ ജില്ലയില്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. സൈന്യവും പോലീസും ഏറ്റുമുട്ടലുണ്ടായ സ്ഥലം വളഞ്ഞിരിക്കുകയാണ്.

ബുധനാഴ്ച വൈകുന്നേരം പൂഞ്ച് ജില്ലയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ സൈനികനും തീവ്രവാദിയും കൊല്ലപ്പെട്ടതിന്റെ പിന്നാലെയാണ് ദോഡയില്‍ ഏറ്റുമുട്ടലുണ്ടായത്. പൂഞ്ച് മെന്ദാറിലെ കൃഷ്ണഘാട്ടി സെക്ടറിലാണ് ഏറ്റുമുട്ടല്‍ നടന്നത്.