പെപ്‌സി പി 1;പെപ്‌സികൊയുടെ ആദ്യ ഫോണ്‍ ചൈനീസ്‌ വിപണിയില്‍ ഉടന്‍ എത്തുന്നു

single-img
14 October 2015

pepsi-p1ന്യൂയോര്‍ക്ക്‌:  പെപ്‌സികൊ തങ്ങളുടെ ആദ്യ ഫോണ്‍ വിപണിയിലെത്തിക്കാന്‍ ഒരുങ്ങുന്നു. പെപ്‌സി പി 1 എന്ന പേരില്‍ അറിയപ്പെടുന്ന  ഫോണ്‍ ചൈനീസ്‌ വിപണിയില്‍ ഉടന്‍ എത്തുമെന്നാണ്‌ റിപ്പോര്‍ട്ട്‌.

ആന്‍ഡ്രോയിഡ്‌ 5.1 ലോലീപോപ്പ്‌ ഓപ്പറേറ്റിങ്‌ സിസ്‌റ്റത്തില്‍ എത്തുന്ന പെപ്‌സി പി 1 ഫോണിന്‌  5.5 ഇഞ്ച്‌ എച്ച്‌.ഡി ഡിസ്‌പ്ലെയുള്ള  1.7 ജിഗാഹെഡ്‌സ് ക്വാഡ്‌കോര്‍ പ്രോസസറാണുള്ളത്‌.

ഫിംഗര്‍ പ്രിന്റ്‌ സ്‌കാനറോട്‌ കൂടിയാണ്‌ ഫോണ്‍ എത്തുന്നത്‌. രണ്ട്‌ ജി.ബി റാമും 16 ജി.ബി ഇന്റേര്‍ണല്‍ മെമ്മറിയും പെപ്‌സി പി 1നുണ്ട്‌. 13 മെഗാപിക്‌സല്‍ പിന്‍ക്യാമറയും അഞ്ച്‌ മെഗാപിക്‌സല്‍ മുന്‍ ക്യാമറ എന്നിവയാണ്‌ ഫോണിന്റെ ക്യാമറകള്‍. 3000 എം.എ.എച്ച്‌ ബാറ്ററിയുള്ള ഫോണ്‍ 7.62 എം.എം കട്ടിയുള്ള മെറ്റല്‍ ബോഡിയോടെയാണ്‌ എത്തുന്നത്‌.