തെരുവുനായ ഉന്മൂലന സംഘം നേതാവിന് അഞ്ചുലക്ഷം രൂപ പാരിതോഷികവുമായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

single-img
13 October 2015

chitti

പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് ഉള്‍പ്പെടെ തെരുവുനായയുടെ കടിയേല്‍ക്കുന്നതു കണ്ടിട്ടും അധികൃതര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതിനെതിരെ തെരുവുനായ ഉന്മൂലന സംഘം നേതാവിന് പാരിതോഷികവുമായി പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി രംഗത്ത്. അഞ്ച് ലക്ഷം രൂപ പാരിതോഷികമായി നല്‍കാനാണ് ചിറ്റിലപ്പിള്ളിയുടെ തീരുമാനം.

കോട്ടയം അയര്‍ക്കുന്നം സ്വദേശിനിയായ വീട്ടമ്മതെരുവുനായയുടെ കടിയേറ്റ് ചികിത്സയ്ക്കിടെ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നത് വാര്‍ത്തയായിരുന്നു. തെരുവ് നായയുടെ ആരകമണങ്ങളില്‍ പരിക്കേറ്റ് വിവിധയിടങ്ങളില്‍ പശു ഉള്‍പ്പെടെയുള്ള മൃഗങ്ങളും പേവിഷബാധയെ തുടര്‍ന്ന് മരിച്ചിരുന്നു.