കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണി പോലീസ് പിടിയിലായി

single-img
13 October 2015

aadu-antony.jpg.image.784.410

കൊല്ലത്ത് പൊലീസുകാരനെ കൊന്ന കേസിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായിരുന്ന കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണി പിടിയില്‍. ഒളിവില്‍ കഴിയുകയായിരുന്ന ആന്റണിയെ പാലക്കാട് ചിറ്റൂരില്‍ വെച്ച് ഇന്നു പുലര്‍ച്ചെയാണ് പിടികൂടിയത്.

ആന്റണി വര്‍ഗ്ഗീസ് എന്നാണ് യഥാര്‍ഥ പേര്. മോഷണം, കൊലപാതകം എന്നിവയുള്‍പ്പടെ ഇരുനൂറിലധികം കുറ്റകൃത്യങ്ങളിലെ പ്രതിയാണ്. 2012 ജൂണ്‍ 25ന് കൊല്ലം പാരിപ്പള്ളിയില്‍ വാഹനപരിശോധനയ്ക്കിടെ ഒരു വാനില്‍ നിറയെ മാരകായുധങ്ങളുമായി വന്ന ആട് ആന്റണിയെ കസ്റ്റഡിയില്‍ എടുക്കുകയും, ജീപ്പില്‍ കയറ്റുന്നതിനിടയില്‍ എ.എസ്.ഐ. ജോയി, ഡ്രൈവര്‍ മണിയന്‍ പിള്ള എന്നിവരെ കുത്തി രക്ഷപെടുകയായിരുന്നു.

ആന്റണിയുടെ കുത്തേറ്റ മണിയന്‍ പിള്ള ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞിരുന്നു.