തിരുവനന്തപുരം ജില്ലയില്‍ എല്‍ഡിഎഫിന്റെ സീറ്റ് വിഭജനം പൂര്‍ത്തിയായി

single-img
10 October 2015

CPI(M)-cpiതിരുവനന്തപുരം ജില്ലയില്‍ എല്‍ഡിഎഫിന്റെ സീറ്റ് വിഭജനം പൂര്‍ത്തിയായി. തിരുവനന്തപുരം നഗരസഭയിലെ 71 വാര്‍ഡുകളില്‍ സിപിഐഎമ്മും, 18 വാര്‍ഡുകളില്‍ സിപിഐയും മത്സരിക്കും. കേരള കോണ്‍ഗ്രസ്, സിഎംപി, ഐഎന്‍എല്‍, ജെഎസ്എസ് എന്നീ പാര്‍ട്ടികള്‍ ഓരോ സീറ്റില്‍ മത്സരിക്കും. ജില്ലാ പഞ്ചായത്തില്‍ ജനതാ ദള്‍ എസിന് ഇത്തവണ രണ്ട് സീറ്റ് നല്‍കി. ഒരാഴ്ചയോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് എല്‍ഡിഎഫില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായത്. രണ്ട് വാര്‍ഡുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കാനുമാണ് എല്‍ഡിഎഫ് തീരുമാനം.