വോഡഫോണ്‍ ഇന്ത്യ കേരളത്തില്‍ 4 ജി സേവനങ്ങള്‍ ലഭ്യമാക്കും

single-img
10 October 2015

download (1)വോഡഫോണ്‍ ഇന്ത്യ ഡിസംബര്‍ അവസാനത്തോടെ കേരളത്തില്‍ 4 ജി സേവനങ്ങള്‍ ലഭ്യമാക്കും. ആദ്യഘട്ടത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ഉള്‍പ്പെടെയുളള നഗരങ്ങളിലാണ് 4 ജി സേവനങ്ങള്‍ ലഭ്യമാക്കുക. രാജ്യാന്തരതലത്തിലുള്ള പ്രമുഖ കമ്പനികളുമായി സഹകരിച്ചാണ് 4ജി സംവിധാനം നടപ്പിലാക്കുന്നത്. മറ്റൊരു ടെലികോം കമ്പനിയായ എയര്‍ടെല്‍ കേരളത്തില്‍ നേരത്തെ തന്നെ 4ജി സേവനം കൊണ്ടുവന്നിരുന്നു. ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുടെ സ്പീഡ് വര്‍ധിപ്പിക്കുന്നതിനായി ഉയര്‍ന്ന ക്ഷമതയുള്ള ഫൈബര്‍ കേബിളുകള്‍ക്കായി കമ്പനി ഗണ്യമായ നിക്ഷേപം നടത്തിയിട്ടുണ്ട്. വോഡഫോണ്‍ ഇന്ത്യയുടെ ഡാറ്റ വരുമാനത്തില്‍ 15 ശതമാനം കേരളത്തില്‍നിന്നാണ്.