ബിജു രമേശിന്റെ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

single-img
10 October 2015

chennithala (1)തിരുവനന്തപുരം: സ്വാമി ശാശ്വതികാനന്ദയുടെ ദുരൂഹ മരണത്തിന് പിന്നില്‍ വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കും പങ്കുണ്ടെന്ന  ബിജു രമേശിന്റെ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയതാണ് ഇക്കാര്യങ്ങളെന്നും, ആരോപണങ്ങളില്‍ പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടോയെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വേണ്ടി വാടകക്കൊലയാളി പ്രിയനാണ് കൊലപാതകം നടത്തിയതെന്നും ശാശ്വതികാനന്ദയുടെ മരണശേഷം മഠത്തില്‍ നിന്നും ഒട്ടേറെ രേഖകള്‍ കടത്തിക്കൊണ്ടു പോയതായും ഇത് തെളിയിക്കുവാന്‍ തന്റെ കൈയില്‍ രേഖകള്‍ ഉളളതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആരോപണത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു.

2002 ജൂലൈയിലാണ് ആലുവയില്‍ പെരിയാറില്‍ മുങ്ങിമരിച്ച നിലയില്‍ ശിവഗിരി മുന്‍മഠാധിപതി ശാശ്വതികാനന്ദയുടെ മൃതദേഹം കണ്ടെത്തിയത്.