അഴിമതി ആരോപണം:ദില്ലി ഭക്ഷ്യമന്ത്രി അസീം അഹമ്മദ് ഖാനെ പുറത്താക്കി

single-img
9 October 2015

kejriwal-sacked-asim_d7a6b7da-6e85-11e5-9358-ce0f694bc37cഅഴിമതി ആരോപണത്തെത്തുടര്‍ന്ന് ദില്ലി ഭക്ഷ്യമന്ത്രി അസീം അഹമ്മദ് ഖാനെ മന്ത്രിസഭയില്‍ നിന്നും അരവിന്ദ് കെജ്‌രിവാള്‍ പുറത്താക്കി. പത്രസമ്മേളനത്തിലാണ് ഇക്കാര്യം കെജ്‌രിവാള്‍ പ്രഖ്യാപിച്ചത്.
അഴിമതി ഒരുതരത്തിലും ഞങ്ങള്‍ സഹിക്കില്ല, അതെന്റെ മകനായാല്‍ പോലും കൃത്യമായ നടപടികള്‍ ഉണ്ടാകുമെന്ന് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. അഹമ്മദ് ഖാനെതിരെയുള്ള എല്ലാ അഴിമതി ആരോപണങ്ങളും പരിശോധിച്ചു തെളിഞ്ഞുവെന്ന് കെജ്‌രിവാള്‍ പറഞ്ഞു.