ഹലാക്ക് പിടിച്ച ശൈതാന്മാരുടെ പണിയേ! താൻ മരിച്ചിട്ടില്ലെന്ന് മാമ്മുക്കോയ

single-img
9 October 2015

27-mamukoya

മരിച്ചതായുള്ള വാർത്തകൾ തെറ്റാണെന്നും താൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും മലയാളത്തിന്റെ എക്കാലത്തെയും പ്രിയ ഹാസ്യനടൻ മാമ്മുക്കോയ. “ഞാനിപ്പോഴും ജീവിച്ചിരിപ്പുണ്ട്. ഹലാക്ക് പിടിച്ച ഏതോ ശെയ്ത്താൻമാരുടെ പണിയാണിത്. എത്രയോ ആളുകളെ ഇതുപോലെ കൊന്നിട്ടുണ്ട്. വീട്ടുകാർ പോലും പേടിച്ചുവിളിച്ചിരുന്നു” എന്നായിരുന്നു താരത്തിന്റെ പ്രതികരണം. ഇപ്പോൾ വയനാട്ടിൽ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് മാമ്മുക്കോയ.

വ്യാഴാഴ്‌ച വൈകിട്ടോടെയാണ് മാമുക്കോയ വൃക്ക രോഗത്തെതുടർന്ന് മരിച്ചുവെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരണം ഉണ്ടായത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്നും തുടർന്ന് ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങുകയുമായിരുന്നുവെന്നുമാണ് വ്യാജ സന്ദേശത്തിൽ പറഞ്ഞിരുന്നത്.

പ്രമുഖരായ വ്യക്തികൾ മരിച്ചെന്ന വ്യാജ സന്ദേശങ്ങൾ ഇതിനുമുൻപും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. നടി മേനക നടൻമാരായ ജിഷ്ണു, സലിംകുമാർ, എന്നിവർ മരണപ്പെട്ടു എന്ന വ്യാജവാർത്തകൾ സമീപകാലത്ത് വാട്സ് ആപിലൂടെയും മറ്റു സോഷ്യൽ മീഡിയയിലൂടെയും പ്രചരിച്ചിരുന്നു