സെൽഫിയെടുക്കാൻ ശ്രമിച്ചയാളെ എം.കെ സ്റ്റാലിൻ മുഖത്തടിച്ചു.

single-img
9 October 2015

stalin_647_100815113950ചെന്നൈ: ഒപ്പം നിന്ന് സെല്‍ഫിയെടുക്കാൻ ശ്രമിച്ചയാളെ മുഖത്തടിച്ച ഡി.എം.കെ. ട്രഷററും തമിഴ്നാട് മുൻ ഉപമുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിൻ വീണ്ടും വിവാദത്തിൽ. ഗൂഡല്ലൂരിൽ സ്റ്റാലിനൊപ്പാം സെൽഫിയെടുക്കാൻ ശ്രമിച്ച ഡി.എം.കെ പ്രവർത്തകൻ കൂടിയായ ഓട്ടോ ഡ്രൈവർക്കാണ് അടികിട്ടിയത്. മാസങ്ങൾക്ക് മുൻപ് ചെന്നൈ മെട്രോയിൽ യാത്രചെയ്യുന്ന വേളയിൽ സ്റ്റാലിൻ സഹയാത്രികനെ അടിച്ചത് വലിയ വിവാദമായിരുന്നു.

സ്റ്റാലിന്റെ ഗൂഡല്ലൂർ സന്ദർശനത്തിനിടെയായിരുന്നു സംഭവം. ഡി.എം.കെ പ്രവർത്തകരോടൊപ്പം നടന്നു പോകുമ്പോഴാണ് ഓട്ടോ ഡ്രൈവർ സ്റ്റാലിനൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ചത്. സ്റ്റാലിൻ ഇയാളെ മുഖത്തടിച്ച് തള്ളിമാറ്റുകയായിരുന്നു. ഇതിനോടകം തന്നെ അടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി, ഒട്ടേറെ വിമർശനങ്ങളും ഏറ്റുവാങ്ങി.

എന്നാൽ ഇക്കാര്യം ഡി.എം.കെ നിഷേധിച്ചു. സ്റ്റാലിൻ അയാളെ തടയുക മാത്രമാണ് ചെയ്തത് എന്നാണ് ഡി.എം.കെയുടെ വാദം.

കഴിഞ്ഞ ജൂണിലാണ് മെട്രോ ട്രെയിൻ യാത്രക്കിടെ സഹയാത്രികനായ കാർത്തിക്കിനെ സ്റ്റാലിൻ അടിച്ചത്. താൻ കാർത്തിക്കിനെ തല്ലിയിട്ടില്ലെന്നും മാറിനിൽക്കാൻ ആവശ്യപ്പെട്ടതായിരുന്നു എന്നുമായിരുന്നു സ്റ്റാലിൻ അന്ന് വാദിച്ചത്.