ഇനിയും വിഎസ് ആരോപണങ്ങൾ തുടർന്നാൽ കേസ്കൊടുക്കും: തുഷാർ വെള്ളാപ്പള്ളി

single-img
9 October 2015

thusharമലപ്പുറം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ആരോപണങ്ങൽ ഉന്നയിക്കുന്നത് തുടർന്നാൽ കേസ് കൊടുക്കുമെന്ന് യോഗം വൈസ് പ്രസിഡന്റും വെള്ളാപ്പള്ളിയുടെ മകനുമായ തുഷാർ വെള്ളാപ്പള്ളി.

നിയമസഭ തെരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി നടേശൻ മത്സരിക്കില്ലെന്നും അതേസമയം പുതിയ പാർട്ടിയുടെ പ്രതിനിധികൾ അടുത്ത നിയമസഭയിലുണ്ടാകുമെന്നും തുഷാർ മാധ്യമങ്ങളോട് പറഞ്ഞു.