വെള്ളാപ്പള്ളിക്കെതിരായുള്ള തെളിവുകൾ വി.എസിന് കൈമാറും- ബിജു രമേശ്; വി.എസുമായുള്ള ബിജു രമേശിന്റെ ചര്‍ച്ച പുരോഗമിക്കുന്നു

single-img
9 October 2015

bijuതിരുവനന്തപുരം: വെള്ളാപ്പള്ളിക്കെതിരായ വിവിധ ആരോപണങ്ങളുടെ തെളിവുകൾ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന് കൈമാറുമെന്ന് ബാർ ഹോട്ടൽ അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് ബിജു രമേശ്. ഇപ്പോള്‍ വി.എസുമായി ചര്‍ച്ച നടത്തുന്ന ബിജു രമേശ് കൂടിക്കാഴ്ച ആരംഭിക്കുന്നതിന് മുമ്പാണ്  മാദ്ധ്യമങ്ങളോട് ഇക്കാര്യമറിയിച്ചത്.

തമിഴ്നാട്ടിൽ വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളിക്കെതിരെ കേസുണ്ടെന്ന് ബിജു പറഞ്ഞു. ക്രമക്കേട്,​ ആൾമാറാട്ടം എന്നീ വകുപ്പുകളിൽ അഞ്ച് കേസ് നിലവിലുണ്ട്. മൈക്രോ ഫിനാൻസുമായി ബന്ധപ്പെട്ട അഴിമതിയുടെ വിവരങ്ങളും കൈമാറുമെന്നും ബിജു അറിയിച്ചിട്ടുണ്ട്.