ഡിസ് ലൈക്കിന് പകരം ഒരു പിടി പ്രത്യേകതകളുമായി ഫേസ്ബുക്ക്

single-img
9 October 2015

buttonഡിസ് ലൈക്കിന് പകരം ഒരു പിടി പ്രത്യേകതകളുമായി ഫേസ്ബുക്ക്. ഇനി ഒരു പോസ്റ്റിന് അടിയില്‍  ലൈക്ക് മാത്രമായിരിക്കില്ല രേഖപ്പെടുത്താന്‍  സാധിക്കുക.   LOVE, HAHA, YAY,WOW,SAD, ANGRY എന്നിവയാണ് ലൈക്കിന് പുറമേ ഇനി  പോസ്റ്റിന് അടിയില്‍  രേഖപ്പെടുത്താന്‍  സാധിക്കുക.
ഏതായാലും ഈ ഫീച്ചര്‍  ഉടന്‍ എത്തില്ലെങ്കിലും ഈ ഫീച്ചര്‍ പരീക്ഷണം തുടങ്ങിയതായി ഫേസ്ബുക്ക് സിഇഒ മാര്‍ക്ക്സുക്കര്‍ ബര്‍ഗ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

കഴിഞ്ഞമാസം ഡിസ് ലൈക്ക് ഫേസ്ബുക്കില്‍  ഉള്‍പ്പെടുത്തും എന്ന തരത്തില്‍  വാര്‍ത്ത വന്നിരുന്നു. എന്നാല്‍ സുക്കര്‍ബര്‍ഗ് ഇത് വെറും ഡിസ് ലൈക്ക് മാത്രമായിരിക്കില്ലെന്ന് വിശദീകരിച്ചിരുന്നു.