സൗദി അറേബ്യയില്‍ ഇന്ത്യക്കാരിയുടെ കൈവെട്ടിയ നടപടി അംഗീകരിക്കാനാവില്ലെന്ന് സുഷമാ സ്വരാജ്

single-img
9 October 2015

pravasiന്യൂഡല്‍ഹി: സൗദി അറേബ്യയില്‍  വീട്ടുവേലയ്‌ക്കെത്തിയ ഇന്ത്യക്കാരിയുടെ കൈവെട്ടിയ നടപടി അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ഈ വാര്‍ത്ത വളരെയധികം വേദനിപ്പിക്കുന്നതും ക്രൂരവുമാണെന്ന് ട്വിറ്ററിലൂടെ നടത്തിയ പ്രതികരണത്തില്‍ അവര്‍ അറിയിച്ചു.  ഇന്ത്യന്‍ എംബസി കസ്തൂരി മുനിരത്‌നവുമായി സമ്പര്‍ക്കത്തിലാണെന്നും സൗദി അധികൃതരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

തമിഴ്‌നാട് നോര്‍ത്ത് ആര്‍ക്കാട് ജില്ലയിലെ കാട്പാടിക്കടുത്ത് മൂങ്കിലേരി സ്വദേശിനിയായ കസ്തൂരി മുനിരത്‌നം എന്ന 55കാരിയെയാണ് വലതുകൈ പൂര്‍ണമായും നഷ്ടപ്പെട്ട നിലയിലും കാലിനും ശരീരഭാഗങ്ങളിലും പരിക്കുകളോടെയും റിയാദിലെ കിങ്ഡം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഒളിച്ചോടാന്‍ ശ്രമിക്കുന്നതിനിടെ ഇവരെ പിടികൂടിയ സ്‌പോണ്‍സറാണ് കൈ വെട്ടിമാറ്റിയതെന്ന് കസ്തൂരി മുനിരത്‌നം പയുന്നു.

സംഭവത്തെക്കുറിച്ച് കേസെടുത്ത ഹൈ അല്‍ സഫ പോലീസ് വിശദമായ അന്വേഷണത്തിനായി സൗദി ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയ്ക്ക് കൈമാറി. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ കസ്തൂരി മുനിരത്‌നത്തിന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.