ജര്‍മനിയുമായി ഇന്ത്യ 18 ധാരണാപത്രങ്ങള്‍ ഒപ്പിട്ടു

single-img
6 October 2015

2D1F88FE00000578-3261151-PM_Narendra_Modi_and_German_Chancellor_Angela_Merkel_at_a_joint_-m-2_1444083934784

ന്യൂഡല്‍ഹി: ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കലിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഇന്ത്യയുമായി ജര്‍മനി 18 ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരുരാഷ്ട്രനേതാക്കളും ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചത്.

സുരക്ഷ, പ്രതിരോധം, വാണിജ്യം തുടങ്ങിയ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ ഇരുവരും ചര്‍ച്ചചെയ്തു.
ജര്‍മന്‍ കമ്പനികള്‍ക്ക് ഇന്ത്യയില്‍ ബിസിനസ് തുടങ്ങാനുള്ള അനുമതി എളുപ്പത്തിലാക്കാന്‍ ഏകജാലക സംവിധാനം കൊണ്ടുവരും. ഇന്ത്യയൂറോപ്പ് സ്വതന്ത്ര വ്യാപാരക്കരാര്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കാനും തീരുമാനിച്ചു.

റയില്‍വെ, ഉന്നതവിദ്യാഭ്യാസം, വ്യോമയാനം, ഭക്ഷ്യസുരക്ഷ എന്നീ മേഖലകളിലാണ് ധാരണ. ഇന്ത്യയുടെ ഹരിതോര്‍ജ ഇടനാഴി, സൗരോര്‍ജ പദ്ധതി എന്നിവക്കായി ജര്‍മനി 100 കോടി യൂറോയുടെ സഹായം ലഭ്യമാക്കും എന്നും മെര്‍ക്കല്‍ പ്രഖ്യാപിച്ചു.