വിമാനത്താവളത്തിലെ കാർഗോയിൽ നിന്ന് മോഷ്ടിച്ച മൊബൈലുകളുടെ വിൽപ്പന ഫ്ലിപ്കാർട്ട് വഴി;ആറംഗ സംഘം പിടിയിൽ

single-img
6 October 2015

5604409bf2abdന്യൂഡൽഹി: ദില്ലി വിമാനത്താവളത്തിലെ കാർഗോയിൽ നിന്ന് 40 ലക്ഷത്തോളം വിലവരുന്ന മൊബൈൽഫോണുകൾ മോഷ്ടിച്ച ആറംഗസംഘം പിടിയിൽ. 209 ഫോണുകളാണ് മോഷണം പോയത്. ആറംഗസംഘത്തെ അറസ്റ്റ് ചെയ്തതായും ഫോണുകൾ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. ഡൽഹി പൊലീസിന്റെ പ്രത്യേകദൗത്യ സംഘമാണ് പ്രതികളെ പിടികൂടിയത്.

മോഷ്ടിച്ച ഫോണുകൾ ഫ്ലിപ്പ്കാർട്ടിലൂടെ വിൽക്കുകയാണ് പതിവെന്ന് ഇവർ മൊഴി നൽകിയതോടെ ഫ്ലിപ്പ്കാർട്ടിന് പൊലീസ് നോട്ടീസ് നൽകിയിരുന്നു. മോഷ്ടിച്ച ഫോണുകളിൽ 22 എണ്ണവും ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങിയവരിൽ നിന്നാണ് കണ്ടെടുത്തത്. മൈസൂർ, ബംഗളൂരു, മുബൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ന്യൂഡൽഹി, ഛണ്ഡീഗർ എന്നിവിടങ്ങളിലുള്ളവരാണ് ഓൺലൈൻ വഴി ഫോണുകൾ വാങ്ങിയിരുന്നത്.

കാർഗോ ജീവനക്കാരുടെ സഹായത്തോടെ കടത്തിയ ഫോണുകൾ രാജസ്ഥാനിലെ ഏജന്റ് വഴിയാണ് ഫ്ലിപ്പ്കാർട്ടിലൂടെ വിറ്റതെന്ന് പോലീസ് വ്യക്തമാക്കി.