പുലിയില്‍ അഭിനയിക്കുന്നതിനായി ബാഹുബലി വേണ്ടെന്ന്‌ വെച്ച്‌ ശ്രീദേവിയോട്‌ തനിയ്‌ക്ക് സഹതാപമുണ്ടെന്ന് രാംഗോപാല്‍ വര്‍മ്മ

single-img
4 October 2015

Ram-Gopal-Varma-tweets-on-KCRനീണ്ട ഇടവേളയ്‌ക്ക് ശേഷമാണ്‌ തമിഴ്‌ സിനിമയിലേക്കുള്ള തിരിച്ചുവരവ്‌ ഗംഭീരമാക്കാനായി വിജയ്ചിത്രമായ പുലിയെ തെരഞ്ഞെടുത്ത ശ്രീദേവിയെ വിമര്‍ശിച്ച്‌ സംവിധായകന്‍ രാംഗോപാല്‍ വര്‍മ രംഗത്തെത്തി. പുലി താന്‍ കണ്ടിരുന്നു. ബാഹുബലി വേണ്ടെന്ന്‌ വച്ച്‌ പുലിയില്‍ അഭിനയിച്ച ശ്രീദേവിയോട്‌ തനിയ്‌ക്ക് സഹതാപമുണ്ട്‌ സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ.

താന്‍ ശ്രീദേവിയുടെ  ആരാധകന്‍ എന്ന നിലയിലാണ്‌ ഇക്കാര്യം പറയുന്നത്‌. ഇത്‌ താരത്തിന്റെ ഉറച്ച തീരുമാനത്തിലാണോ, അതോ മറ്റാരെങ്കിലും നല്‍കിയ തെറ്റായ നിര്‍ദ്ദേശ പ്രകാരമാണോ ശ്രീദേവി പുലി തിരഞ്ഞെടുത്തതെന്ന്‌ തനിയ്‌ക്ക് മനസ്സിലാകുന്നില്ലെന്നും രാംഗോപാല്‍ പറഞ്ഞു. താരം ഗോപാല്‍ തന്റെ ട്വിറ്ററിലൂടെയാണ്‌ ഇക്കാര്യം പറഞ്ഞത്‌.

ബാഹുബലിയിലേക്ക്‌ ശ്രീദേവിയെ ക്ഷണിച്ചിരുന്നു. എന്നാല്‍ പുലിയില്‍ അഭിനയിക്കാന്‍ ശ്രീദേവി ആ ഓഫര്‍ വേണ്ടന്ന്‌ വയ്‌ക്കുകയായിരുന്നെന്ന്‌ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ബാഹുബലി വരുന്നതിന്‌ രണ്ട്‌ വര്‍ഷം മുമ്പാണ്‌ ശ്രീദേവി പുലിയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.