അഭിമാനമായി ഐ.എൻ.എസ് കൊച്ചി. ഇന്ത്യൻ നാവികസേനയുടെ ഏറ്റവും മാരകശേഷിയാർന്ന യുദ്ധക്കപ്പൽ ഐ.എൻ.എസ് കൊച്ചി രാജ്യത്തിന് സമർപ്പിച്ചു.

single-img
30 September 2015

ins-kochi_650x400_61443580209

ഇന്ത്യൻ നാവികസേന ഇതുവരെ നിർമ്മിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും ശക്തിയാർന്ന യുദ്ധക്കപ്പൽ ഐ.എൻ.എസ് കൊച്ചി യാഥാർത്യമായി. മുംബൈയിലെ നാവികസേനാ ഡോക്ക് യാർഡിൽ പ്രതിരോധമന്ത്രി മനോഹർ പരീക്കറുടെ സാനിദ്ധ്യത്തിൽ അവസാനവട്ട പരിശോധനകൾക്ക് ശേഷം ബുധനാഴ്ച ഐ.എൻ.എസ് കൊച്ചിയെ ഇന്ത്യൻ നാവികസേനയ്ക്ക് സമർപ്പിച്ചു.

3900 കോടി രൂപ ചെലവുവരുന്ന യുദ്ധക്കപ്പൽ മുംബൈയിലെ മാസഗോൺ ഡോക്ട്‌സ് ലിമിറ്റഡാണ് നിർമ്മിച്ചത്. ഇന്ത്യയിലെ നാവിക പ്രതിരോധ നിരയിലെ പത്താമത്തെ ഡിസ്‌ട്രോയർ കപ്പലാണിത്. ഈ വിഭാഗത്തിലെ ഐ.എൻ.എസ് കൊൽക്കത്ത കഴിഞ്ഞ ആഗസ്തിൽ കമ്മീഷൻ ചെയ്തിരുന്നു. മറ്റൊരു കപ്പലായ ഐ.എൻ.എസ് ചെന്നൈ അടുത്തവർഷം രാജ്യത്തിനായി സമർപ്പിക്കും.

അത്യാധുനിക സാങ്കേതികയും ആയുദ്ധ സന്നാഹങ്ങളും ഒത്തുച്ചേർന്ന ലോകത്തെതന്നെ മികച്ച യുദ്ധക്കപ്പലുകളിൽ ഒന്നാണ് ഐ.എൻ.എസ് കൊച്ചി. ഇസ്രായേൽ നിർമ്മിതമായ എം.എഫ്. സ്റ്റാർ റഡാർ നൂറുകണക്കിന് കിലോമീറ്ററുകൾ അകലെയുള്ള തടസ്സങ്ങളെപ്പോലും തിരിച്ചറിയാൻ ശേഷിയുള്ളതാകുന്നു. സ്വയം ഗതിനിയന്ത്രിക്കുന്ന മിസൈലുകളെ വരെ നശിപ്പിക്കാൻ കഴിവുള്ളതാണിത്.