എസ്.എന്‍ ട്രസ്റ്റ് കോളേജുകളിലെ നിയമനങ്ങള്‍ക്കായി വെള്ളാപ്പള്ളി നടേശന്‍ കോടികള്‍ കോഴ വാങ്ങിയെന്ന് വി.എസ്

single-img
30 September 2015

18tvcgn03_VS_Re_19_1242346fഎസ്.എന്‍ ട്രസ്റ്റ് കോളേജുകളിലെ നിയമനങ്ങള്‍ക്കായി വെള്ളാപ്പള്ളി നടേശന്‍ കോടികള്‍ കോഴ വാങ്ങിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. നാലുവര്‍ഷം കൊണ്ട് നൂറുകോടി രൂപയാണ് കോഴയായി വാങ്ങിയത്. ഈഴവരില്‍ ആര്‍ക്കെങ്കിലും ഈ കോളേജുകളില്‍ കോഴ നല്‍കാതെ നിയമനം നല്‍കിയിട്ടുണ്ടോ. ഈഴവര്‍ക്കായി ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. ആലപ്പുഴ കണിച്ചുകുളങ്ങരയില്‍ സി.പി.എം നടത്തിയ വര്‍ഗീയ വിരുദ്ധ സെമിനാറില്‍ സംസാരിക്കുകയായിരുന്നു വി.എസ് .