എഡ്വേര്‍ഡ് സ്‌നോഡന്‍ ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ചു

single-img
30 September 2015

snodanവാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡന്‍ ട്വിറ്ററില്‍ അക്കൗണ്ട് ആരംഭിച്ചു.  സെപ്തംബര്‍ 29ന് രാത്രി 9:30 ഓടെയാണ് സ്‌നോഡന്‍ ട്വിറ്ററിലെത്തിയത്.   ‘കാന്‍ യു ഹിയര്‍ മി നൗ’ എന്നാണ് സ്‌നോഡന്‍ ആദ്യം ട്വീറ്റ് ചെയ്തത്. സ്‌നോഡന്‍ ട്വിറ്ററിലെത്തിയതോടെ പുതിയ വെളിപെടുത്തലുകള്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സൈബര്‍ലോകം.

അക്കൗണ്ട് തുടങ്ങി മണിക്കൂറുകള്‍ക്കകം മൂന്നു ലക്ഷത്തോളം ഫോളോവേഴ്‌സിനെയാണ് സ്‌നോഡന് ലഭിച്ചത്. അതിനിടെ സ്‌നോഡന്‍ ട്വി്റ്ററില്‍ ആദ്യം ഫോളോ ചെയ്തത് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ @NSAGov അക്കൗണ്ട് തന്നെയായത് ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.

ട്വിറ്ററില്‍ സ്‌നോഡനാണ് ഇപ്പോള്‍ ട്രെന്‍ഡിങ്. അമേരിക്കയില്‍ നിന്നും ജീവന് ഭീഷണി നേരിടുന്ന സ്‌നോഡന്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി റഷ്യയില്‍ അഭയം തേടിയിരിക്കുകയാണ്.