2006ലെ മുംബൈ തീവണ്ടി സ്‌ഫോടനപരമ്പര; അഞ്ച് പ്രതികള്‍ക്ക് വധശിക്ഷ; ഏഴ് പേര്‍ക്ക് ജീവപര്യന്തം

single-img
30 September 2015

mumbai-train-blasts_650x400_81441946420 (2)മുംബൈ: 2006ലെ മുംബൈ തീവണ്ടി സ്‌ഫോടനപരമ്പര കേസില്‍ അഞ്ച് പ്രതികള്‍ക്ക് വധശിക്ഷ. ഏഴ് പേരെ ജീവപര്യന്തം തടവിനും ശിക്ഷിച്ചിട്ടുണ്ട്.  ഏഴുമലയാളികള്‍ ഉള്‍പ്പെടെ 188 പേര്‍ കൊല്ലപ്പെട്ട കേസില്‍ മുംബൈ മക്കോക്ക കോടതിയാണ് ശിക്ഷ വിധിച്ചത്.

ശൈഖ് അലം ഷെയ്ക്ക്(41), മുഹമ്മദ് സാജിദ് അന്‍സാരി(34), മുസാമില്‍ ശൈഖ്(27), സൊഹൈല്‍ മുഹമ്മദ് ഷെയ്ക്(43), മുഹമ്മദ് ഫൈസല്‍ ശൈഖ്(36), ആസിഫ് ഖാന്‍(38), കമല്‍ അഹമ്മദ് അന്‍സാരി(37), എസ്താഷം സിദ്ദിഖി(30), നവീദ് ഹുസൈന്‍ ഖാന്‍(30) എന്നിവര്‍ക്കാണ് വധശിക്ഷ. തന്‍വീര്‍ അഹമ്മദ് അന്‍സാരി(37), മുഹമ്മദ് മജീദ് ഷാഫി(32), സമീര്‍ അഹമ്മദ് ശൈഖ്(36) എന്നിവരെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു.  ഒന്പതുവര്‍ഷത്തോളം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് മകോക്ക കോടതി ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. മറ്റൊരു പ്രതിയായ അബ്ദുള്‍ വാഹിദ് ശൈഖിനെ (34) കോടതി വെറുതെവിട്ടു.

ട്രെയിനില്‍ ബോംബ് സ്ഥാപിച്ചവരാണ് വധശിക്ഷ ലഭിച്ച ഒന്നു മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍. ‘സിമി’യിലെ അംഗങ്ങളാണ് മുഴുവന്‍ പ്രതികളും. 2014 ആഗസ്ത് 19ന് വിചാരണ പൂര്‍ത്തിയായ കേസിലാണ് വിധി. പ്രതികള്‍ ചെയ്ത കുറ്റം അപൂര്‍വങ്ങളില്‍അപൂര്‍വമാണെന്നും ഇവര്‍ ദയ അര്‍ഹിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു

പ്രതികളെന്ന് സംശയിക്കുന്ന 15 പേരെ ഇനിയും പിടികിട്ടിയിട്ടില്ല. ഇവരില്‍ ഒന്‍പത്‌പേര്‍ പാകിസ്താനികളും ആറുപേര്‍ ഇന്ത്യക്കാരുമാണ്. ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുടെ ഇന്ത്യയിലെ തലവന്‍ അസം ചീമ, അസ്ലം, ഹാഫിസുല്ല, സാബിര്‍, അബൂബക്കര്‍, കസം അലി, അമ്മു ജാന്‍, ഇഹ്‌സാനുല്ല, അബു ഹസന്‍ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ള പാക് പൗരന്മാര്‍. ഇന്ത്യക്കാരായ റിസ്വാന്‍ ദാവ്രെ, റാഹില്‍ ഷെയ്ഖ്, അബ്ദുല്‍റസാഖ്, സൊഹെയ്ല്‍ ഷെയ്ഖ്, ഹഫീസ് സുബെര്‍, അബ്ദുല്‍ റഹ്മാന്‍ എന്നിവരെയും കണ്ടെത്താനായിട്ടില്ല.