വിജയ്, നയന്‍താര, സാമന്ത എന്നിവരുടെ വീടുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

single-img
30 September 2015

IT_raids_2566158fതമിഴിലെ സൂപ്പര്‍ താരങ്ങളഅയ  വിജയ്, നയന്‍താര, സാമന്ത റൂത്ത് പ്രഭു എന്നിവരുടെ വീടുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. താരങ്ങളുടെ ചെന്നൈയിലെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. നയന്‍താരയുടെ കൊച്ചിയിലെയും തിരുവല്ലയിലെയും വീടുകളില്‍ റെയ്ഡ് നടക്കുന്നുണ്ടെന്നാണ് സൂചന. ചെന്നൈയിലെ 25 ഓളം കേന്ദ്രങ്ങളില്‍ ഒരുമിച്ചാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്.

വിജയ് ചിത്രം പുലി നാളെ റിലീസാകാനിരിക്കെയാണ് റെയ്ഡ്. പുലിയുടെ നിര്‍മ്മാതാക്കളുടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. ചിത്രത്തിലെ നായികയാണ് സാമന്ത. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ വീടുകളിലാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്.