യാത്രക്കാരുടെ പരാതികൾ പരിഗണിക്കാതെ റെയിൽവേ പുതിയ സമയപ്പട്ടിക തയ്യാറാക്കി

single-img
30 September 2015

rush_in_trains_16775fതിരുവനന്തപുരം: റെയിൽവേ പുതിയ സമയപ്പട്ടിക തയ്യാറാക്കി. തീവണ്ടിസമയത്തിലെ പോരായ്മകളെക്കുറിച്ചുള്ള യാത്രക്കാരുടെ പരാതികൾക്ക് കാര്യമായ പരിഗണന നൽകാതെ തയ്യാറാക്കിയ സമയപ്പട്ടിക വ്യാഴാഴ്ച മുതൽ  ഇത് നിലവിൽവരും. വിവിധ തീവണ്ടികളുടെ സമയത്തിൽ 5 മുതൽ 20 മിനുട്ടിന്റെ വരെ മാറ്റമുണ്ട്.

തിരുവനന്തപുരത്തുനിന്ന്‌ ഉച്ചയ്ക്കുശേഷം പുറപ്പെടുന്ന തീവണ്ടികളുടെ സമയത്തിലാണ് പ്രകടമായ മാറ്റമുള്ളത്. ഉച്ചയ്ക്ക് 2.20ന് പുറപ്പെട്ടിരുന്ന ജനശതാബ്ദി പത്ത് മിനുട്ട് വൈകിപ്പിച്ചു. വൈകീട്ട് 5.20നുള്ള ചെന്നൈ സൂപ്പർഫാസ്റ്റ്  അഞ്ച്‌ മിനുട്ട് നേരത്തെയാക്കി. പിന്നാലെയുള്ള  ഇന്റർസിറ്റി എക്സ്‌പ്രസ്സുമായി 15 മിനുട്ട് വ്യത്യാസമുണ്ട്. ചെന്നൈ എക്സ്‌പ്രസ് വർക്കല സ്റ്റേഷൻ പിന്നിടാൻ വൈകുന്നതിനാൽ ഇന്റർസിറ്റി കടയ്ക്കാവൂരിൽ സിഗ്നലിനുവേണ്ടി നിർത്തിയിട്ടിരുന്നു. ഇതൊഴിവാക്കാനാണ് പുതിയ ക്രമീകരണം.

കന്യാകുമാരി-മുംബൈ, കന്യാകുമാരി-ബെഗളൂരു, പുനലൂർ-തിരുവനന്തപുരം പാസഞ്ചർ, കൊല്ലം-കന്യാകുമാരി മെമു എന്നിവയുടെ സമയക്രമത്തെക്കുറിച്ചുള്ള യാത്രക്കാരുടെ പരാതികൾ റെയിൽവേ പരിഗണിച്ചില്ല.  വഞ്ചിനാട് അഞ്ച്‌ മിനുട്ട് വൈകി 5.45ന് പുറപ്പെടും. 5.50നുണ്ടായിരുന്ന പാസഞ്ചർ ആറുമണിക്കാക്കി. മലബാർ 15 മിനുട്ട് വൈകും. 7.30നുള്ള മാവേലി അഞ്ച്‌ മിനുട്ട് നേരത്തെ പുറപ്പെടും.

തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്നതിൽ സമയമാറ്റമുള്ള തീവണ്ടികൾ
[പേര്, പുതിയസമയം,(പഴയത്) ക്രമത്തിൽ]

തിരുവനന്തപുരം-ഗൊരഖ്പൂർ എക്സ്‌പ്രസ്, 6.10 (6.15)
ഇൻഡോർ അഹല്യനഗരി, 6.10 (6.15)
കോർബ എക്സ്‌പ്രസ്, 6.10 (6.15)
തിരുവനന്തപുരം – നിസാമുദീൻ എക്സ്‌പ്രസ്, 2.15 (2.30)
തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി,  ഉച്ചയ്ക്ക് 2.30 (2.20)
തിരുവനന്തപുരം- ചെന്നൈ സൂപ്പർഫാസ്റ്റ് , വൈകീട്ട് 5.15 (5.20)
നാഗർകോവിൽ പാസഞ്ചർ രാവിലെ 7.00 (6.55)
നാഗർകോവിൽ പാസഞ്ചർ വൈകീട്ട് 5.15 (5.10)
നാഗർകോവിൽ പാസഞ്ചർ വൈകീട്ട് 6.05 (600)
കൊല്ലം പാസഞ്ചർ വൈകീട്ട് 6.00 (5.50)
വഞ്ചിനാട് എക്സ്‌പ്രസ് വൈകീട്ട് 5.45, (5.40)
മലബാർ എക്സ്‌പ്രസ് വൈകീട്ട് 6.45, (6.30)
മാവേലി എക്സ്‌പ്രസ് 7.25. (7.30)
പാസഞ്ചർ വണ്ടികൾ

തിരുവനന്തപുരത്ത് എത്തിച്ചേരുന്ന വണ്ടികൾ

ഗുരുവായൂർ ഇന്റർസിറ്റി രാവിലെ 9.45 (10.10)
കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി ഉച്ചയ്ക്ക്  1.50 (1.45)
കൊല്ലം- തിരുവനന്തപുരം പാസഞ്ചർ വൈകീട്ട് 5.05 (5.35)
നേത്രാവതി വൈകീട്ട് 5.55 (5.50)
ഗുവാഹത്തി എക്സ്‌പ്രസ് രാത്രി 10.35 (10.30)
വേണാട് എക്സ്‌പ്രസ് രാത്രി 10.25 (10.20)