സ്ത്രീ തൊഴിലാളികളോട് പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരുടെ സമരാഹ്വാനം

single-img
30 September 2015

munnar-samaramമൂന്നാര്‍:  രാവിലെ പത്തുമണിക്ക് തോട്ടങ്ങളിലെ മുഴുവന്‍ സ്ത്രീ തൊഴിലാളികളോടും മൂന്നാര്‍ നഗരത്തിലെത്താന് പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരുടെ ആഹ്വാനം. ശമ്പളവര്‍ദ്ധനവിനായി പെമ്പിള ഒരുമൈ സമരപ്രഖ്യാപനത്തിന് സാധ്യതയുണ്ട്. ഇതിനിടെ തോട്ടങ്ങളിലെ തമിഴ് തൊഴിലാളികളെ കുമളിയിലും വണ്ടന്‍മേട്ടിലും അതിര്‍ത്തിയില്‍ ചിലര്‍ തടഞ്ഞു.

വേതനവര്‍ദ്ധന നടപ്പാക്കാനാകില്ലെന്ന് ഉടമകളുടെ അസോസിയേഷന്‍ ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. വ്യവസായത്തിന്റെ നിലനില്‍പുതന്നെ അപകടത്തിലാക്കുന്ന ആവശ്യങ്ങളാണ് തൊഴിലാളികളുടേത് . സമരത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്നും ഉടമകള്‍ ആരോപിച്ചിരുന്നു.

ഒന്‍പത് ദിവസത്തെ സമരത്തിനൊടുവില്‍ 20 ശതമാനമെന്ന ആവശ്യം പെമ്പിള ഒരുമൈ നേടിയെടുത്തിരുന്നു. എന്നാല്‍ ശമ്പള വര്‍ദ്ധനയ്ക്കായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. ശമ്പള വര്‍ധനവ ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ സമരം തുടരുകയാണ്.

മൂന്നാറിലെ കണ്ണന്‍ദേവന്‍ കമ്പനിയുടെ മുന്നില്‍ സമരം അനുവദിക്കാനാവില്ലെന്ന് പോലീസും അറിയിച്ചിട്ടുണ്ട്.