റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു: റിപ്പോ നിരക്ക് അര ശതമാനം കുറച്ചു

single-img
29 September 2015

reserve_bank_of_indiaറിസര്‍വ് ബാങ്ക് നടപ്പ് വര്‍ഷത്തെ വായ്‍പാ നയം പ്രഖ്യാപിച്ചു. ബാങ്കുകള്‍ റിസര്‍വ് ബാങ്കിനു നല്‍കേണ്ട റിപ്പോ പലിശ നിരക്കില്‍ അരശതമാനം കുറവ് വരുത്തിയിട്ടുണ്ട്. നാണയപ്പെരുപ്പ നിരക്ക് കുറഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ പലിശ നിരക്കില്‍ റിസര്‍വ് ബാങ്ക് ഇത്തവണ കുറവ് വരുത്തുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു.

6.75 ശതമാനമാണ് പുതിയ റിപ്പോനിരക്ക്. ഇതിന് മുമ്പ് 7.25 ശതമാനമായിരുന്നു റിപ്പോനിരക്ക്. നാലു വര്‍ഷത്തിനിടെ ആദ്യമായാണ് റിപ്പോനിരക്കില്‍ അരശതമാനം കുറവുണ്ടാകുന്നത്. വായ്പാ അവലോകന യോഗത്തിലാണ് നിര്‍ണ്ണായക തീരുമാനം.ഇതോടെ ഭവന, വാഹന വായ്പകളുടെ പലിശ നിരക്കുകള്‍ കുറയും.