തമിഴ്‌നാട്ടില്‍ തിരുനെല്‍വേലിക്കടുത്തുണ്ടായ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു

single-img
29 September 2015

accident-logo3തമിഴ്‌നാട്ടില്‍ തിരുനെല്‍വേലിക്കടുത്തുണ്ടായ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു.വിഴിഞ്ഞം സ്വദേശികളായ ജോൺ ബോസ്,​ ക്രിസ് ജരിമ,​ ക്രിസ് ടെക് എന്നിവരടക്കമാണ് മരിച്ചതെന്നാണ് വിവരം. ഒരേ കുടുംബത്തിൽ പെട്ട 11 പേരാണ് വാനിലുണ്ടായിരുന്നത്.തെങ്കാശി സെന്റ് മൈക്കിള്‍സ് പള്ളിയില്‍ പോയി വരുമ്പോഴാണ് ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. അപകടത്തിൽ ആറു പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. ഇവരെ പാളയം കോട്ടുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടകാരണം വ്യക്തമല്ല.