ഷീന ബോറ കേസ്: ഇന്ദ്രാണി മുഖർജി,​ സഞ്ജയ് ഖന്ന,​ ശ്യാംവ‌ർ പിണ്ടുറാം റായി എന്നിവർക്കെതിരെ സി.ബി.ഐ എഫ്.ഐ.ആർ

single-img
29 September 2015

03-1441259838-sheena-indraniഷീന ബോറ വധക്കേസിൽ മാതാവ് ഇന്ദ്രാണി മുഖർജി,​ ഇവരുടെ മുൻഭർത്താവ് സഞ്ജയ് ഖന്ന,​ മുൻ ഡ്രൈവർ ശ്യാംവ‌ർ പിണ്ടുറാം റായി എന്നിവർക്കെതിരെ സി.ബി.ഐ എഫ്.ഐ.ആർ. മൂവർക്കുമെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി ആണ്  കേസെടുത്തത്. 10 ദിവസം മുമ്പാണ് മഹാരാഷ്ട്ര സർക്കാർ കേസന്വേഷണം സി.ബി.ഐയ്ക്ക് വിട്ടത്. സി.ബി.ഐയുടെ പ്രത്യേക ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുക.നേരത്തെ 2012 ഏപ്രിൽ 24നാണ് 25കാരി ഷീന ബോറ കൊല്ലപ്പെട്ടത്. കത്തിച്ച നിലയിലുള്ള മൃതദേഹം തൊട്ടടുത്ത ദിവസം റായ്ഗഡ് ജില്ലയിലെ വനമേഖലയിൽ നിന്ന് കണ്ടെടുക്കുകയായിരുന്നു.