ചൊവ്വയിൽ ജലസാന്നിധ്യമുണ്ടെന്ന് നാസ

single-img
29 September 2015

nasaചൊവ്വയിൽ ജലസാന്നിധ്യമുണ്ടെന്ന് നാസയിലെ മുതിർന്ന ശാസ്ത്രഞ്ജരുടെ കണ്ടെത്തൽ.  ലവണാംശമുള്ള ജലം ചെവ്വയുടെ ഉപരിതലത്തിൽ ഒഴുകുന്നതിന് തെളിവുണ്ടെന്നും നാസ അറിയിച്ചു. ഇതോടെ അവിടെ ജീവനുണ്ടാകാനുള്ള സാധ്യത തള്ളാനാവില്ലെന്നാണ് നാസയുടെ നിലപാട്.

ചൊവ്വയില്‍ ഉപ്പ് നിറഞ്ഞ കുന്നുകളുണ്ടെന്ന് നാസയുടെ ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ഈ തണുത്തുറഞ്ഞ ഉപ്പുമലകള്‍ക്ക് ഖരാവസ്ഥ നഷ്ടപ്പെടുകയോ ബാഷ്പീകരിക്കപ്പെടുകയോ ചെയ്യുന്ന സമയത്താകാം വെള്ളമൊഴുകുന്ന അവസ്ഥയുണ്ടാകുന്നതെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.

എന്ന് മാത്രമല്ല പണ്ട് ചൊവ്വയില്‍  വലിയ കടലുണ്ടായിരുന്നു എന്നതിന്റെ തെളിവുകളും വാഷിംഗ്ടണിലെ നാസാ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ശാസ്ത്രജ്ഞര്‍ വിശദീകരിച്ചു. പീന്നീട് ഈ കടല്‍ വറ്റി. പക്ഷെ കാരണം  അജ്ഞാതമാണ്. ചൊവ്വയിലിപ്പോഴും ജലത്തിന്റെ സാന്നിധ്യം ഉള്ളതുകൊണ്ട് അവിടെ ജീവന്റെ തുടിപ്പ് ഉണ്ടാകാമെന്നാണ് നാസ പറയുന്നത്.