ആംആദ്മി പാർട്ടി നേതാവും മുൻ ഡൽഹി നിയമകാര്യ മന്ത്രിയുമായ സോംനാഥ് ഭാരതി പൊലീസിന് മുന്നിൽ കീഴടങ്ങി

single-img
29 September 2015

downloadഗാർഹിക പീഡനക്കേസിൽ ആംആദ്മി പാർട്ടി നേതാവും മുൻ ഡൽഹി നിയമകാര്യ മന്ത്രിയുമായ സോംനാഥ് ഭാരതി ഡൽഹി പൊലീസിന് മുന്നിൽ കീഴടങ്ങി. ഭാരതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. തിങ്കളാഴ്ച ഭാരതിയുടെ ജാമ്യാപേക്ഷ തള്ളിയ സുപ്രീംകോടതി വൈകിട്ട് ആറര മണിക്കു മുൻപ് കീഴടങ്ങണമെന്ന് ഉത്തരവിട്ടിരുന്നു. നേരത്തെ ഭാര്യ ലിപിക മിത്ര നൽകിയ പരാതിയിലാണ് ഗാർഹിക പീഡനത്തിന് ഭാരതിയ്ക്കെതിരെ പൊലീസ് കേസെടുത്തത്.