ബാഹുബലിയ്ക്ക് ഇന്ത്യയിലെ ഏറ്റവും വലിയ കളക്ഷന്‍ നേടിയത് തിരുവനന്തപുരത്തു നിന്നും

single-img
26 September 2015

Ariesplex-Cinemas-Trivandrum

ഇന്ത്യയിലെ ബ്രഹ്മാണ്ഡ സിനിമ ബാഹുബലിക്ക് രാജ്യത്ത് ഏറ്റവും വലിയ കളക്ഷന്‍ ലഭിച്ചത് തിരുവനന്തപുരത്തു നിന്നും. തിരുവനന്തപുരത്തെ ഏരീസ് പ്ലക്‌സില്‍ 75 ദിവസമോടിയ സിനിമ ഇതുവരെ നേടിയത് 2.8 കോടി രൂപയാണ്.

58 ലക്ഷം രൂപയാണ് തിരുവനന്തപുരം കോര്‍പറേഷന് വിനോദനികുതി ഇനത്തില്‍ മാത്രം ബാഹുബലിയിലൂടെ ലഭിച്ചത്. ഒരു സിനിമയ്ക്ക് ഒരു തിയറ്ററില്‍ നിന്ന് ഇത്രയും ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ലഭിക്കുന്ന ഏറ്റവും കൂടിയ തുകകൂടിയാണിത്.

ഒറ്റസിനിമയ്ക്ക് ഇത്രയും കൂടിയ തുക നികുതിയായി സര്‍ക്കാരിനു ലഭിക്കുന്നതും ഇതാദ്യമാണ്. കെ പ്രൊജക്ഷനില്‍ ഇന്ത്യയില്‍ ആദ്യമായി ബാഹുബലി പ്രദര്‍ശിപ്പിച്ചതും ഏരീസ് പ്ലക്‌സിലായിരുന്നു.