പോലീസ് സ്റ്റേഷനില്‍ മദ്യപിച്ച് ബഹളം വെയ്ക്കുന്ന യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു

single-img
22 September 2015

lady drinkപോലീസ് സ്റ്റേഷനില്‍ മദ്യപിച്ച് ബഹളം വെയ്ക്കുന്ന യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ തരംഗമാകുന്നു.   കഴിഞ്ഞ സെപ്തംബര്‍ പതിനേഴിനാണു സംഭവം.   ഹോട്ടലിലെ റിസപ്ഷനിസ്റ്റായ ഇരുപത്തിയഞ്ചുകാരി സുനിത വണ്ടിയിലെ ഡ്രൈവറെയും വഴിയാത്രക്കാരെയും അസഭ്യം പറയാന്‍ തുടങ്ങി. അസഭ്യം പറച്ചില്‍ നീണ്ടതോടെ ഡ്രൈവര്‍  വണ്ടി നേരെ പോലീസ് സ്റ്റേഷനിലേക്കു വിട്ടു. എന്നാല്‍ അവിടെയെത്തിയാലെങ്കിലും ഒന്നടങ്ങുമെന്നു കരുതിയ ഡ്രൈവര്‍ക്കു തെറ്റി. യാതൊരു കൂസലുമില്ലാതെ അവള്‍ പോലീസുകാര്‍ക്കു മുന്നില്‍ വച്ചുതന്നെ ബിയര്‍ കുടിക്കാന്‍ തുടങ്ങി.

മാത്രമോ ചുറ്റുമുള്ള പോലീസുകാര്‍ക്കെതിരെയും കയര്‍ക്കാന്‍ തുടങ്ങി. തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ 1200 രൂപ പിഴ കെട്ടിവച്ചതിനു ശേഷമാണ് പെണ്‍കുട്ടിയെ വെറുതെവിട്ടത്. സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു പോലീസ് ഉദ്യോഗസ്ഥനാണ് വിഡിയോ പകര്‍ത്തി പുറത്തുവിട്ടത്.

[mom_video type=”youtube” id=”_npZ-t_wZLE”]