കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കിയില്ലെങ്കില്‍ മുസ്ലിം ലീഗ് നല്‍കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍

single-img
21 September 2015

HYDARALI SHIHAB THANGAL CUTOUT

കരിപ്പൂര്‍ വിമാനത്താവള വികസനത്തിനായി ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കിയില്ലെങ്കില്‍ മുസ്ലിം ലീഗ് നല്‍കുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഉറപ്പ്. കരിപ്പൂര്‍ വിമാനത്താവളം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്.

ജനങ്ങളുടെ വിയര്‍പ്പിന്റെ വിലയാണ് കരിപ്പൂര്‍ വിമാനത്താവളമെന്നും വിമാനത്താവളത്തിന്റെ റണ്‍വേ നവീകരണം അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കരിപ്പൂര്‍ വിമാനത്താവളത്തിനെ അടച്ചു പൂട്ടാന്‍ സമ്മതിക്കില്ലെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വരും വര്‍ഷങ്ങളില്‍ സംസ്ഥാന ഹജ്ജ് ക്യാമ്പ് കരിപ്പൂരില്‍ തന്നെ പുന:സ്ഥാപിക്കാന്‍ നടപടിയുണ്ടാകുമെന്നും യാത്രക്കാരെ കൊള്ളയടിക്കുന്ന വിമാനകമ്പനികള്‍ക്കെതിരെയാണ് ലീഗിന്റെ അടുത്തസമരമെന്നും നേതാക്കള്‍ പ്രസംഗത്തില്‍ സൂചിപ്പിച്ചു.