ചൈനയിലെ വന്‍മതില്‍ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വന്‍മതിലും കാര്യത്തില്‍ ചൈനാ വന്‍മതിലിനെ വെല്ലുന്നതുമാണ് ഇന്ത്യയിലെ കുംബല്‍ഘര്‍ വന്‍മതില്‍

single-img
21 September 2015

Kumbhalgarh-Fort-Wall

നമുക്കെല്ലാം സുപരിചിതമായ ലോകാത്ഭുതമാണ് ചൈനയിലെ വന്‍മതില്‍. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വന്‍മതില്‍ ഏതാണ്?, അത് ഇന്ത്യയിലെ കുംബള്‍ഘര്‍ വന്‍മതിലാണ്. പക്ഷെ പുറംലോകത്തിന് അത്രയങ്ങ് പരിചിതമല്ലാതെ ഒരു രഹസ്യമായി നിലകൊള്ളുകയാണ് ഈ വന്‍മതില്‍. രാജസ്ഥാനിലെ കുംബല്‍ഘര്‍ ഗ്രാമത്തില്‍ ഒരു കോട്ടയെ വളഞ്ഞുനില്‍ക്കുന്ന ഭീമന്‍ ഒറ്റമതിലാണ് കുംബള്‍ഘര്‍ വന്‍മതില്‍. ഇതിനെ ഇന്ത്യാ വന്‍മതില്‍ എന്നും അറിയപ്പെടുന്നു. ചൈനാ വന്‍മതില്‍ കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ ഒറ്റമതല്‍ നിര്‍മ്മിതിയാണ് കുംബള്‍ഘര്‍ കോട്ടമതില്‍.

അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇന്ത്യാ വന്‍മതില്‍ നിര്‍മ്മിച്ചത്. കുംബള്‍ഘറിലെ മുന്നൂറിലധികം ദേവാലയങ്ങള്‍ അടങ്ങുന്ന കോട്ട സംരക്ഷിക്കുന്നതിനായാണ് മതില്‍ നിര്‍മ്മിക്കുന്നത്. കോട്ടയെ ഉള്ളിലാക്കികൊണ്ട് 36 കിലോമീറ്റര്‍ ചുറ്റളവിലാണ് വന്‍മതില്‍ നിലകൊള്ളുന്നത്. കാഴ്ചയില്‍ ചൈന വന്‍മതിലിനോട് സാദൃശ്യംതോന്നുന്ന രീതിയിലാണ് ഇതിന്റെ രൂപം. താഴ്‌വരകള്‍ക്കും മലനിരകള്‍ക്കും മുകളിലൂടെ ഒരു സര്‍പ്പം പിണഞ്ഞുകിടക്കുന്നത് പോലെ കോട്ടയെ ചുറ്റികിടക്കുന്നു കുംബള്‍ഘര്‍ വന്‍മതില്‍. കൂടാതെ പ്രതിഭനിറഞ്ഞ വാസ്തുശൈലിയുടെ യഥാര്‍ത്ഥ ഉദാഹരണമാകുന്നു ഇത്.

6214_1199885630628_3995555_n

ആയിരത്തോളം കല്ലുകളില്‍ തീര്‍ത്ത മനോഹര കൊത്തുപണികളുള്ള ഈ ഭീമന്‍ മതിലിന്റെ ഏറ്റവും വീതിയേറിയ ഭാഗത്തിന്റെ വ്യാപ്തി 15 മീറ്ററാണ്. ശത്രുക്കളുടെ ആക്രമണങ്ങളില്‍ നിന്നും കോട്ടയെ രക്ഷിക്കുന്നതിനായി പണികഴിപ്പിച്ചത്‌കൊണ്ട് തന്നെ നിരവധി പ്രാജീനകാല സുരക്ഷാക്രമീകരണങ്ങളും സമന്വയിപ്പിച്ചതാണ് കുംബള്‍ഘര്‍ കോട്ടമതില്‍. ഇപ്പോള്‍ സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തിരിക്കുന്ന ഈ വന്‍മതിലില്‍ സന്ദര്‍ശകരെ അത്ഭുതങ്ങള്‍ കാത്തിരിക്കുന്നു.