കണ്ണന്‍ ദേവന്‍ കമ്പനിയിലെ തൊഴിലാളികള്‍ക്കു ബോണസ് നല്‍കി

single-img
20 September 2015

munnar-strike-success.jpg.image.784.410

കണ്ണന്‍ ദേവന്‍ കമ്പനിയിലെ തൊഴിലാളികള്‍ക്കു ബോണസ് നല്‍കി. എസ്റ്റേറ്റുകളിലെ തൊഴിലാളികള്‍ക്ക് അതത് എസ്റ്റേറ്റ് ഓഫീസുകളിലാണ് ബോണസ് വിതരണം ചെയ്തത്. 8.33 ശതമാനം ബോണസും 11.67 ശതമാനം എക്‌സ് ഗ്രേഷ്യയുമാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

ശരാശരി ഒരു തൊഴിലാളിക്ക് 8200 രൂപവരെയാണ് ലഭിക്കുക. കമ്പനിയുടെ 12,000 തൊഴിലാളികളാണ് ബോണസ് കൈപ്പറ്റിയത്.