കാക്കിയുടെ കണ്ണില്ലാത്ത ക്രൂരത മുഖ്യമന്ത്രി തിരുത്തി

single-img
20 September 2015

Laknow

കഴിഞ്ഞ 35 വര്‍ഷമായി കുടുംബത്തില്‍ തീ പുകയാന്‍ വയോധികനായ കിഷന്‍കുമാര്‍ ലക്‌നൗ ജനറല്‍ പോസ്റ്റ് ഓഫീസിനു പുറത്തെ നടപ്പാതയിലിരുന്ന് ടൈപ്പ്‌ചെയ്യുകയായിരുന്നു. തന്റെ പഴയ ടൈപ്പ്‌റൈറ്ററില്‍ ഹിന്ദിയില്‍ അപേക്ഷകള്‍ തയ്യാറാക്കി നല്‍കുന്നതിന് ഈ 65കാരന് കഷ്ടിച്ച് 50 രൂപപോലും ദിവസവരുമാനം ലഭിക്കുന്നില്ലയെന്നുള്ളതായിരുന്നു യാഥാര്‍ത്ഥ്യം.

കഴിഞ്ഞദിവസം വയോധികന്റെ അടുത്ത് പ്രദീപ് കുമാര്‍ എന്നു പേരുള്ള സ്ഥലം സബ് ഇന്‍സ്‌പെക്ടര്‍ എത്തുകയും കൃഷ്ണകുമാര്‍ ഇരിക്കുന്ന സ്ഥലം ഒഴിഞ്ഞുകൊടുക്കാന്‍ ആവശ്യശപ്പടുകയുമായിരുന്നു. എന്നാല്‍ താന്‍ വര്‍ഷങ്ങളായി ഈ സ്ഥലത്തിരുന്നാണ് തൊഴിലെടുക്കുന്നതെന്ന് കിഷന്‍കുമാര്‍ എസ്.ഐയെ അറിയിച്ചു.

തന്റെ ആജ്ഞ അനുസരിക്കാത്തതില്‍ ദേഷ്യം പുണ്ട എസ്.ഐ വയോധികനെ ആക്ഷേപിക്കുകയും പൊതു ജനങ്ങളുടെ മുന്നില്‍ വെച്ച് ജീവിതോപാധിയായ ടൈപ്പ്‌റൈറ്റര്‍ ചവിട്ടിത്തകര്‍ക്കുകയുമായിരുന്നു. എന്നാല്‍ എസ്.ഐയുടെ ക്രൂരത പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. പൊട്ടിയ ടൈപ്പ്‌റൈറ്ററും പിടിച്ചിരിക്കുന്ന കിഷന്‍കുമാറിന്റെ ചിത്രം സായാഹ്ന പത്രങ്ങള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു.

ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് എസ്.ഐക്കെതിരെ ഉയര്‍ന്നത്. സംഭവമറിഞ്ഞ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് വൈകീട്ട് തശന്ന സബ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഷന്‍ ചെയ്തതായി ഉത്തരവിട്ടു. മാത്രമല്ല ജില്ലാ മജിസ്‌ട്രേറ്റിനോടും പോലീസ് സൂപ്രണ്ടിനോടും കിഷന്‍കുമാറിനെ സന്ദര്‍ശിച്ച് പുതിയ രണ്ട് ടൈപ്പ്‌റൈറ്റര്‍ കൈമാറാനും നിര്‍ദേശിച്ചു.

CPSRudTU8AAyXpU

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ മജിസ്‌ട്രേറ്റും മപാലീസ് സൂപ്രണ്ടും കിഷന്‍കുമാറിന്റെ വീട് സന്ദര്‍ശിച്ച് പുതിയ ടൈപ്പ് റൈറ്റര്‍ സമ്മാനിക്കുകയായിരുന്നു.