കുറഞ്ഞ വിലയ്ക്ക് കാന്‍സര്‍ മരുന്നുകള്‍ ലഭ്യമാക്കാനുള്ള പദ്ധതിയുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

single-img
19 September 2015

IndiaTvebb5ba_jan-aushadhi

കാന്‍സറിനുള്ള മരുന്നുകള്‍, സ്‌റ്റെന്റ് എന്നിവ സാധാരണക്കാര്‍ക്കു താങ്ങാവുന്ന വിലയില്‍ മരുന്നുകള്‍ ലഭ്യമാക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം പദ്ധതി തയാറാക്കുന്നു. ജന്‍ ഔഷധി സ്റ്റോര്‍ മാതൃകയില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളിലൂടെയാകും മരുന്നുകളുടെ വില്പന.

മരുന്നു നിര്‍മാതാക്കളുമായി കുറഞ്ഞ വിലയ്ക്കു മരുന്നുകള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. പ്രധാനമന്ത്രിയുടെ താല്പര്യമാണ് പദ്ധതിക്കു പിന്നില്‍. നിലവില്‍ കാന്‍സറിനുള്ള 51 മരുന്നുകള്‍ മാത്രമാണ് വില നിയന്ത്രണത്തിലുള്ളത്.

സാധാരണക്കാരുള്‍പ്പെടെയുള്ള രോഗികള്‍ക്കു മരുന്നുകളുടെ വിലവര്‍ദ്ധനവ് കാരണം തുടര്‍ചികിത്സ ലഭിക്കാതെ പോകുകയാണ്.